എട്ടു വർഷത്തെ ദുരിതത്തിന് അവസാനം : പുന്നേക്കാട് കവലയിൽ സിമന്റ് പടികൾ നിർമിക്കാൻ അനുമതി
1581972
Thursday, August 7, 2025 4:52 AM IST
കോതമംഗലം: പുന്നേക്കാട് കവലയിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുവാൻ സിമന്റ് പടികൾ നിർമിക്കാൻ അനുമതിയായി. എട്ട് വർഷം മുമ്പ് കീരംപാറ പഞ്ചായത്ത് പുന്നേക്കാട് കവലയിൽ വികസനത്തിന്റെ ഭാഗമായി റോഡ് താഴ്ത്തിയതിനാൽ റോഡിൽനിന്നും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സ്ഥാപനങ്ങളിലേക്കു പ്രവേശിക്കാൻ പ്രയാസമായിരുന്നു.
ദുരിതാവസ്ഥയ്ക്കു പരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴലനാടൻ എംഎൽഎ എന്നിവർ വിവിധ ഘട്ടങ്ങളിൽ ദുരിതാവസ്ത നേരിട്ട് സന്ദർശിച്ച് ബോധ്യപെട്ടിട്ടുണ്ട്.
യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു മരാമത്ത് വകുപ്പിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാരികളുടെ സ്ഥാപനങ്ങളിലേക്ക് കവറുവാൻ സിമന്റ് ഉപയോഗിച്ചുള്ള ചവിട്ടുപടികൾ നിർമിക്കാൻ അനുമതിയാകുകയായിരുന്നു.
എട്ടു വർഷമായുള്ള ദുരിതത്തിന് പരിഹാരമായതിൽ യുഡിഎഫ് ആഹ്ലാദം പ്രകടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.ജെ. മത്തായി കുഞ്ഞിന്റെ സ്ഥാപനത്തിന് മുന്നിൽ ശാപമോക്ഷ ആഹ്ലാദ സമ്മേളനം നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ രാജു പള്ളിത്താഴത്ത് അധ്യക്ഷത വഹിച്ചു.