ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ട്രീം എക്കോസിസ്റ്റം പ്രവർത്തനമാരംഭിച്ചു
1581694
Wednesday, August 6, 2025 4:44 AM IST
നെടുമ്പാശേരി: ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ ഗവേഷണ തൽപ്പരതയും ഇന്നവേഷൻ മനോഭാവവുംജീവിത നൈപുണികളും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സ്ട്രീം എക്കോസിസ്റ്റം (സ്ട്രീം ലാബ്) പ്രവർത്തനമാരംഭിച്ചു.
ആധുനിക സംവിധാനങ്ങളോടെ ഇലക്ട്രോണിക്സ്, സയൻസ്,ക്രാഫ്റ്റ് ആൻഡ് ടൂൾസ്, ഡിജിറ്റൽ ഫേബ്രിക്കേഷൻ, മീഢിയ ലാബുകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
മൈക്രോസ്കോപ്പ്, വിവിധതരം ഇലക്ട്രോണിക് കമ്പോണൻസ്, ടൂൾസ്, ക്രാഫ്റ്റ് ഐറ്റംസ്, ത്രീഡി പ്രിൻ്റർ, വി.ആർ എന്നിങ്ങനെ നിരവധി ആധുനിക സംവിധാനങ്ങൾ സ്ട്രീം ഹബ്ബിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്.
അസി. ജില്ലാ കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എം.എച്ച്. അബ്ദുസമദ് അധ്യക്ഷത വഹിച്ചു.