പള്ളിയിലെ ഭണ്ഡാരക്കുറ്റി തകർത്ത് മോഷണം
1581969
Thursday, August 7, 2025 4:52 AM IST
മൂവാറ്റുപുഴ: ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപല്‍ പള്ളിയിലെ ഭണ്ഡാരക്കുറ്റി തകര്‍ത്ത് മോഷണം. മോഷ്ടാവിനെ നാട്ടുകാര്‍ തല്‍ക്ഷണം പിടികൂടി. മുടവൂര്‍ തവളകവല വെട്ടിക്കാക്കുടിയില്‍ മുരളി (46)യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 12:30ഓടെ ആരക്കുഴ സെന്റ് മേരീസ് പള്ളിയുടെ പുറത്തുള്ള ഭണ്ഡാരം തകര്‍ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സമീപത്തെ മലേകുരിശ് പള്ളിയുടെ കവാടത്തിലുള്ള ഭണ്ഡാരത്തിലെ പണം മോഷ്ട്ടിച്ച ശേഷം ആരക്കുഴ സെന്റ് മേരീസ് പള്ളിയുടെ കവാടത്തിലെ ഭണ്ഡാരത്തില് മോഷണം നടത്തുനിടെയാണ് പിടിയിലായത്.
നോട്ടുകള്‍ കൈക്കലാക്കിയ ശേഷം മൊബൈല്‍ ഫോണിന്റെ ടോര്‍ച് ലൈറ്റ് ഉപയോഗിച്ച് ഭണ്ഡാരം പരിശോധിക്കുന്നത്തിനിടെ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ എടുക്കാനുള്ള ശ്രമം നടത്തുന്നതിടെ ശബ്ദം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി.
ഇതോടെ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പോലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.