വാഹനമിടിച്ച് മരണം: ഡ്രൈവർ പിടിയിൽ
1581956
Thursday, August 7, 2025 4:42 AM IST
ആലുവ: കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നു കളഞ്ഞ പിക്ക് അപ് ലോറിയും ഡ്രൈവറും ആലുവ പോലീസിന്റെ കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പത്തനംതിട്ട സ്വദേശി എബ്രഹാം പിടിയിലായത്.
പാലസ് റോഡിലൂടെ പ്രഭാതസവാരി നടത്തിയ തളിയത്ത് ബോബി ജോർജിനെയാണ് ( 74) കഴിഞ്ഞ ദിവസം വാഹനം ഇടിച്ചിട്ടത്. ഏറെ നേരം റോഡിൽ കിടന്ന ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായത്. വൈകിട്ടോടെ മരണമടയുകയായിരുന്നു. ഡ്രൈവറെ ആലുവ കോടതിയിൽ ഹാജരാക്കും.