യുവാവ് ട്രെയിൻ തട്ടി മരിച്ചു
1581818
Wednesday, August 6, 2025 10:25 PM IST
കളമശേരി: കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. കളമശേരി അറക്കൽ വീട്ടിൽ ബെന്നിയുടെ മകൻ എബിൻ ബെന്നി(38) ആണ് മരിച്ചത്.
മൃതദേഹം പോലീസ് നടപടികൾക്കുശേഷം ചൊവ്വാഴ്ച തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.സംസ്കാരം നടത്തി. അമ്മ: ബേബി ബെന്നി, സഹോദരൻ: ജിതിൻ ബെന്നി. സഹോദര ഭാര്യ: ടീന ജിതിൻ.