കൂവപ്പടിയിലെ എസ്സി കമ്യൂണിറ്റി ഹാൾ : ഉദ്ഘാടനം കഴിഞ്ഞ് പത്തുമാസമായിട്ടും തുറന്നില്ല
1581960
Thursday, August 7, 2025 4:42 AM IST
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൻ എസ്സി കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം കഴിഞ്ഞിട്ട് 10 മാസങ്ങൾ പിന്നിട്ടു, നാളിതുവരെ എസ് സി വിഭാഗത്തിൻ ഉപയോഗിക്കാൻ ഹാൾ അനുവദിക്കുന്നില്ല.
കൂവപ്പടി പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന എസ് സി കമ്യൂണിറ്റി ഹാൾ 2021 നിർമാണം ആരംഭിച്ച് വർഷങ്ങൾ എടുത്ത് 2024-ൽ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് വിഹിതം ഉപയോഗിച്ച് 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
വിവാദമായ എസ് സി ഫ്ലാറ്റിന് അടുത്ത് തന്നെയാണിത്. എസ് സി വിഭാഗത്തിന് വിവിധ ആവശ്യങ്ങൾ നടത്താൻ വേണ്ടി ഹാൾ കിട്ടാതിരിക്കുബോൾ പണി പൂർത്തിയായി ഉദ്ഘാടനമാമാങ്കം നടത്തിയ ഹാൾ എത്രയും പെട്ടെന്ന് തുറന്ന് കൊടുത്തില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൽഡിഎഫ് പാർലമെൻറി പാർട്ടി സെക്രട്ടറി എം.വി. സാജു , മെമ്പർമാരായ പ്രിൻസ് ആന്റണി, സാംസൺ ജേക്കബ്, ബിന്ദു കൃഷ്ണകുമാർ തുടങ്ങിയവർ വ്യക്തമാക്കി.