മെഴുകുതിരി തെളിച്ചു പ്രതിഷേധിച്ചു
1581705
Wednesday, August 6, 2025 5:15 AM IST
കോതമംഗലം: ഭരണഘടന ദുരുപയോഗവും ന്യൂനപക്ഷ വേട്ടയും അവസാനിപ്പിക്കുണം എന്നാവശ്യപെട്ട് കേരള കോൺഗ്രസ് എം കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ചെറിയ പള്ളിത്താഴത്ത് മെഴുകുതിരി ജ്വാല തെളിച്ച് പ്രതിഷേധിച്ചു.
ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ മത പരിവർത്തനവും മനുഷ്യക്കടത്തും പേരു പറഞ്ഞ് ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന നടപടികൾക്ക് ഉദാഹരണമാണ് കഴിഞ്ഞ 25ന് നടന്ന സിസ്റ്റർ പ്രീതി മേരിയുടെയും സിസ്റ്റർ വന്ദന ഫ്രാൻസീസിന്റെയും അറസ്റ്റ്. ഇതിൽ യോഗം പ്രതിക്ഷേധിച്ചു.
സംസ്ഥാന കമ്മറ്റി അംഗം പോൾ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ജിജോ പീച്ചാട്ട്, റോണി മാത്യു, തോമസ് വട്ടപ്പാറ, ജോസ് വർഗീസ്, ശ്രീദേവി ബാബു, ലിസി ജോസഫ്, ഗണേഷ് വി. പുനത്തിക്കുടി, ബെന്നി ചിറ്റൂപ്പറമ്പിൽ, ജോർജ്ജ് വേങ്ങത്താനം, എന്നിവർ പ്രസംഗിച്ചു.