പൈപ്പ് പൊട്ടി : കളമശേരി, ഏലൂർ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങും
1581954
Thursday, August 7, 2025 4:42 AM IST
കളമശേരി: ആലുവയിൽനിന്ന് കൊച്ചിയിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന പൈപ്പിൽ അറ്റകുറ്റപ്പണികൾ നടന്നുവരുന്നതിനാൽ കളമശേരി, ഏലൂർ ഭാഗങ്ങളിൽ ഇന്നും കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അഥോറിട്ടി അറിയിച്ചു.
ഇന്നലെ മേഖലയിൽ കുടിവെള്ള വിതരണം നിർത്തിവച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനിടെ കളമശേരി മുതലക്കുഴിക്കു സമീപം ഇന്നലെ പൈപ്പിൽ ചോർച്ച കണ്ടെത്തിയതോടെ ഇന്നും അറ്റകുറ്റപ്പണി തുടരുകയായിരുന്നു.