യുഡിഎഫ് കുതിരക്കച്ചവടത്തിനെതിരേ എൽഡിഎഫ് പ്രതിഷേധം
1581699
Wednesday, August 6, 2025 5:15 AM IST
കൂത്താട്ടുകുളം: നഗരസഭ ഭരണസമിതിയെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ച യുഡിഎഫ് നടപടിക്കെതിരേ വൻ ജനപങ്കാളിത്തത്തോടെ എൽഡിഎഫ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നഗരസഭ കാര്യാലയത്തിനു മുന്നിൽനിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻട്രൽ കവലയിൽ സമാപിച്ചു.
തുടർന്നു നടന്ന യോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, മറ്റ് നേതാക്കളായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, അരുൺ അശോകൻ, എ.എസ്. രാജൻ, കെ. ചന്ദ്രശേഖരൻ, ബിജോ പൗലോസ്, എം.എം. അശോകൻ, വിജയ ശിവൻ എന്നിവർ പ്രസംഗിച്ചു.