സാമൂഹ്യ വിരുദ്ധർ ഇരിപ്പിടം തകർത്തു
1581693
Wednesday, August 6, 2025 4:44 AM IST
മരട്: നെട്ടൂരിൽ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിലേയ്ക്കുള്ള റോഡിന് സമീപം സ്ഥാപിച്ച ഇരിപ്പിടം സാമൂഹ്യ വിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തല്ലത്തകർത്തത്. രണ്ട് ഇരിപ്പിടങ്ങളിൽ ഒരെണ്ണമാണ് തകർന്നത്.
കൗൺസിലർ എ.കെ. അഫ്സൽ പനങ്ങാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സിഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി സ്പോൺസർമാരെ കണ്ടെത്തി ചെടികളും ഇരിപ്പിടവും ഒരുക്കി മനോഹരമാക്കിയിരുന്നതായിരുന്നു ഇവിടം.