പ്രഭാത സവാരിക്കിടെ വയോധികൻ വാഹനമിടിച്ച് മരിച്ചു
1581561
Tuesday, August 5, 2025 10:42 PM IST
ആലുവ: പ്രഭാതസവാരിക്കിറങ്ങിയ വയോധികൻ വാഹനമിടിച്ച് മരിച്ചു. ആലുവ മുനിസിപ്പൽ പാർക്കിന് സമീപം തളിയത്ത് ബോബി ജോർജ് ( എറണാകുളം ട്രൈഡെന്റ് കോർപറേഷൻ പാർട്ണർ - 73) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 5.15ന് ആലുവ പാലസ് റോഡിൽ മോർ സൂപ്പർ മാർക്കറ്റിന് മുന്നിലായിരുന്നു സംഭവം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. സംസ്കാരം പിന്നീട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഭാര്യ: ചേച്ചമ്മ. മക്കൾ: ജോർജ് (എച്ച്ഡിഎഫ്സി ബാങ്ക് ചെന്നൈ), ടിനു (യുഎസ്എ). മരുമക്കൾ : അന്ന സിറിയക് (ആർകിടെക്ട്), ജോബി ബാബു (യുഎസ്എ).