ചെക്ക് മേറ്റ് ഫിയസ്റ്റ സംഘടിപ്പിച്ചു
1581703
Wednesday, August 6, 2025 5:15 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ചെസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മല കോളജ് ഓഡിറ്റോറിയത്തില്‍ ഓള് കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ചെക്ക് മേറ്റ് ഫിയസ്റ്റ സംഘടിപ്പിച്ചു. മുന്‍ കേരള സ്റ്റേറ്റ് ചാമ്പ്യന്‍ യു.സി. മോഹനന്, നാഷണല്‍ അണ്ടര്‍ 14 വനിതാ ചാമ്പ്യന്‍ അനുപം എം, ശ്രീകുമാര്‍ എന്നിവര്‍ കരുക്കള്‍ നീക്കി മത്സരം ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളില്‍ നിന്നായി 275 ഓളം മത്സരാര്‍ഥികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ആര്‍ബിറ്റര്‍ കെ.എ. യൂനസിന്റെ നേതൃത്വത്തില്‍ ആറോളം ആര്‍ബിറ്റര്‍മാര്‍ മത്സരം നിയന്ത്രിച്ചു. 15 മിനിറ്റ് പ്ലസ് 5 സെക്കൻഡ് റാപിഡ് ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഓരോ മത്സരാര്‍ഥികള്‍ക്കും ഏഴ് മത്സരങ്ങള്‍ ഉണ്ടായിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ സമ്മാനവിതരണം നിർവഹിച്ചു. ഓപ്പണ്‍ കാറ്റഗറി വിജയി എബിന് ബെന്നി, ഫസ്റ്റ് റണ്ണര്‍ അപ്പ് സിദ്ധാര്‍ഥ് സാന്‍ജോയ് എന്നിവര്‍ക്ക് എംഎല്‍എ സമ്മാനങ്ങള്‍ നല്കി.
അണ്ടര്‍ 15 കാറ്റഗറിയില്‍ ആദിനാഥ് എആര്‍, അണ്ടര്‍ 10 കാറ്റഗറിയില്‍ അര്‍ണവ് ആനന്ദും ചാമ്പ്യന്മാരായി. വിജയികള്‍ക്ക് 42,000 രൂപ ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നല്കി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മൂവാറ്റുപുഴ വിമലഗിരി സ്കൂളിനും ഒന്നാം സ്ഥാനവും, മേരിലാൻഡ് പബ്ലിക് സ്കൂളിനു രണ്ടാം സ്ഥാനവും ലഭിച്ചു.
മൂവാറ്റുപുഴ ചെസ് ക്ലബ് പ്രസിഡന്റ് ബിനീഷ് കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി.പി. തോമസ് എന്നിവര്‍ പങ്കെടുത്തു.