സ്പെഷല്‍ സ്കൂളിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു
1581698
Wednesday, August 6, 2025 5:15 AM IST
മൂവാറ്റുപുഴ: ശക്തമായ മഴയില്‍ മൂവാറ്റുപുഴ നിര്‍മല സദന് സ്പെഷല്‍ സ്കൂളിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് നിര്‍മല സദനിലെ ബിഎഡ് കോളജിന്റെ മുറ്റത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. എട്ട് അടിയോളം ഉയരത്തിലും അമ്പതോളം മീറ്റര്‍ നീളത്തിലുമാണ് സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത്.
വലിയ ശബ്ദത്തോടെയാണ് മുറ്റത്ത് നിരത്തിയിരിക്കുന്ന കട്ടകളും, മതിലും, മതിലുകളില്‍ സ്ഥാപിച്ചിരുന്ന പൂച്ചെട്ടികളും ഉള്‍പ്പെടെ തകര്‍ന്നു വീണത്. മുറ്റത്തിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞതോടെ മറ്റ് മതിലുകള്‍ക്കും വിള്ളലുകള്‍ വീണിട്ടുണ്ട്. നിര്‍മലാ സദന് സ്പെഷല്‍ സ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പരിശീലനം നേടുന്ന 135 ഓളം അധ്യാപക വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്.