ട്രെയിനിൽ വിദ്യാർഥിനികളെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
1581964
Thursday, August 7, 2025 4:52 AM IST
ആലുവ: ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് വന്ന വിദ്യാർഥിനികളെ ട്രെയിനിൽ ശല്യം ചെയ്ത യുവാവ് ആലുവ റെയിൽവേ പോലീസിന്റെ പിടിയിലായി.തമിഴ്നാട് തിരുപ്പതി സ്വദേശി വിജയ് രാജേന്ദ്രനാണ് (35)പിടിയിലായത്. ഇന്നലെ രാവിലെ ബംഗളൂരു - എറണാകുളം ട്രെയിൻ തൃശൂർ വിട്ടശേഷമാണ് സംഭവമുണ്ടായത്.
ടോയ്ലറ്റിലേക്ക് പോയ വിദ്യാർഥിനികളെ പ്രതി കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ വിദ്യാർഥിനികൾ റെയിൽവേ പോലീസിനെ വിവരമറിയിച്ചപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം റെയിൽവേ പോലീസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.