കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
1581696
Wednesday, August 6, 2025 4:45 AM IST
കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെയും ന്യൂനപക്ഷവേട്ടയ്ക്കെതിരെയും ആള്‍കൂട്ട വിചാരണക്കെതിരെയും ഭരണകൂട ഭീകരതയ്ക്കെതിരെയും വര്‍ക്കിംഗ് വുമണ്‍ കോ ഓര്‍ഡിനേഷന്‍ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ. രാജന് അധ്യക്ഷത വഹിച്ചു.