മയക്കുമരുന്ന് കേസ്: യുവതി കരുതൽ തടങ്കലിൽ
1581965
Thursday, August 7, 2025 4:52 AM IST
പെരുമ്പാവൂർ: മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട യുവതിയെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലടച്ചു. കൂവപ്പടി കാവുംപുറം വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (31) യെയാണ് തിരുവനന്തപുരം വനിതാ ജയിലിലടച്ചത്.
മാർച്ചിൽ 20 ഗ്രാം എംഡിഎംഎയുമായി അങ്കമാലിയിൽ വച്ച് പോലീസ് സ്വാതിയെ പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന രാസലഹരി പോലീസ് സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. വേറെയും മയക്കുമരുന്ന് കേസുകളിൽ ഇവർ പ്രതിയാണ്.
ഇൻസ്പെക്ടർ ജി.പി മനുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇതോടെ റൂറൽ ജില്ലയിൽ പിറ്റ് നിയമപ്രകാരം ജയിലിലടച്ചവരുടെ എണ്ണം പതിനെട്ടായി. മയക്ക് മരുന്ന് കടത്തുകാരെ കരുതലായി ജയിലിലടയ്ക്കാനുള്ള നിയമമാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് ആക്ട് .