മത്സ്യബന്ധനത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി അപകടത്തിൽ മരിച്ചു
1581560
Tuesday, August 5, 2025 10:42 PM IST
ചെറായി: മത്സ്യബന്ധനത്തിടെ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബോട്ടിലെ കപ്പി കൊണ്ട് അബദ്ധത്തിൽ പക്കിന് അടി കൊണ്ടാണ് മരിച്ചത്. വെസ്റ്റ് ബംഗാൾ കലീന നഗർ സ്വദേശിയായ സിതുൾദാസ്(36) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ എടവനക്കാട് ഭാഗത്തായിരുന്നു അപകടം. കപ്പി ഇടതുപക്കിന് വന്നടിച്ചതിനെ തുടർന്ന് പരിക്കേറ്റ ഇയാളെ ബോട്ട് തിരിച്ചടുപ്പിച്ച് ഉച്ചയ്ക്ക് ഒന്നോടെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ കുഞ്ഞിത്തൈ പാലിയത്ത് വീട്ടിൽ ജെയിംസ് ജിത്തുവിന്റെ ഉടമസ്ഥതയിലുള്ള സെയ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ.