ടാക്സി കാർ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി
1581819
Wednesday, August 6, 2025 10:25 PM IST
മരട്: ടാക്സി കാർ ഡ്രൈവറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. നെട്ടൂർ അറേബ്യൻ അസ്ക ഹോട്ടലിന് പിൻവശത്തെ വാടകവീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വന്ന് മുറി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിൽ നിന്നെത്തിയത്.