മാടവനയിൽ സിഗ്നൽ തെറ്റിച്ച് പിക്കപ്പ് വാൻ കാറിലിടിച്ചു
1581683
Wednesday, August 6, 2025 4:35 AM IST
മരട്: മാടവന ജംഗ്ഷനിൽ സിഗ്നൽ തെറ്റിച്ചു വന്ന പിക്കപ്പ് വാൻ കാറിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പൊള്ളാച്ചിയിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന പിക്കപ്പാണ് കാറിലിടിച്ചത്. പനങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ പിക്കപ്പ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞു.