സർക്കാർ നൽകിയ ഉറപ്പു പാലിക്കണം: വി.പി. സജീന്ദ്രൻ
1581700
Wednesday, August 6, 2025 5:15 AM IST
കോലഞ്ചേരി: അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അങ്കണവാടി ജീവനക്കാർക്ക് സർക്കാര് നൽകിയ ഉറപ്പുകൾ നടപ്പാക്കണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടു.
പുത്തൻകുരിശ് ഐസിഡിഎസ് ഓഫീസിനു മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തിയ പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രോജക്ട് ചെയർമാൻ സി.എൻ. വത്സലൻ പിള്ള അധ്യക്ഷത വഹിച്ചു.