കല്ലുപാലം റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
1581961
Thursday, August 7, 2025 4:42 AM IST
അങ്കമാലി: അങ്കമാലി നഗരസഭയിലെ വാര്‍ഡ് 5, 6 ലൂടെ കടന്ന് പോകുന്ന കല്ലുപാലം റോഡിന്റെ നിര്‍മാണോദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് അഡ്വ. ഷിയോപോള്‍ അധ്യക്ഷത വഹിച്ചു.
എംഎല്‍എ മുന്കകൈയെടുത്ത് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 1.56 കോടി രൂപ അനുവദിച്ച പ്രവര്‍ത്തിയാണിത്. ദേശീയപാതയില്‍ കോതകുളങ്ങര മുതല്‍ കര്ഷകന് കവല വരെയുള്ള ഭാഗം ടൈല്‍ വിരിച്ചും കര്ഷകന് കവല മുതല്‍ മഞ്ഞപ്ര വരെയുള്ള ഭാഗം ബിഎം ആൻഡ് ബിസി നിലവാരത്തിലും പണിയുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
ചടങ്ങില്‍ ഡിസ്ട്രിക്ട് പ്ലാനിംഗ് കമ്മിറ്റിയംഗം റീത്താ പോള്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബെന്നി മൂഞ്ഞേലി, സന്ദീപ് ശങ്കര്‍, മുന്‍ വെസ് ചെയര്മാന് അഡ്വ. കെ.എസ്. ഷാജി, റെസിഡന്റ്സ് അസോ. ഭാരവാഹികളായ ടി.കെ. രാജീവ്, ബെന്നി പളളിപ്പാട്ട്, കെ.ഡി. ജയന്, നന്ദകുമാര്‍, പൗലോസ് പള്ളിപ്പാടന്‍, വി.ടി ഉണ്ണിക്കൃഷ്ണന് , ഫ്രാന്‍സിസ് മുട്ടത്തില്‍, സിജു പുളിയ്ക്കല്‍, ഇ.ടി. ജേക്കബ്, അഡ്വ. ഡൊമിനിക്, ഡാര്വിന് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.