‘പകുതി വില തട്ടിപ്പിന് ഇരയായവർക്ക് നീതി ഉറപ്പാക്കണം’
1513216
Wednesday, February 12, 2025 3:56 AM IST
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പിന് ഇരയായവർക്ക് നീതി ഉറപ്പാക്കുവാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍.
തട്ടിപ്പുമായി ബന്ധപ്പെട്ട് എഐവൈഎഫ് നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് സൈജൽ പാലിയത്ത് അധ്യക്ഷത വഹിച്ചു.