കടുവയെ കൂട് വച്ച് പിടികൂടാൻ കഴിയില്ലെന്ന്
1513204
Wednesday, February 12, 2025 3:51 AM IST
കോതമംഗലം: കടുവയുടെ സാന്നിദ്ധ്യം വനത്തിനുള്ളിൽ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നതിനാൽ കൂട് വച്ച് കടുവയെ പിടികൂടാൻ കഴിയില്ലെന്ന് മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ് പറഞ്ഞു.
കോട്ടപ്പടി പഞ്ചായത്തിലെ വാവേലിക്കു സമീപം കോട്ടപ്പാറ പ്ലാന്റേഷനിൽ കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിഎഫ്ഒ. അടിക്കാട് വെട്ടി നീക്കുമെന്നും ഫെൻസിംഗ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.