രാമമംഗലം ഹൈസ്കൂൾ ജൂബിലിയാഘോഷം സമാപിച്ചു
1513201
Wednesday, February 12, 2025 3:51 AM IST
പിറവം: രാമമംഗലം ഹൈസ്കൂളിൽ ഒരു വർഷം നീണ്ടുനിന്ന 75-ാം ജൂബിലി ആഘോഷങ്ങളുടെ സമാപനവും 76-ാം വാർഷികവും ജൂണിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 20-ാം വാർഷികവും മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി ഉദ്ഘാടനം ചെയ്തു. രാമമംഗലം പെരുംതൃക്കോവിൽ ദേവസ്വം പ്രസിഡന്റ് കെ.എൻ. മധു അധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന അധ്യാപിക എം.ടി. എൽസി, ബൃഹത്രയീരത്ന പുരസ്കാര ജേതാവ് എം.ആർ. വാസുദേവൻ നമ്പൂതിരി, കേരള കലാമണ്ഡലം കഥകളി ചെണ്ടപുരസ്കാരം നേടിയ ആർഎൽവി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ ആദരിച്ചു. ജില്ലാ - സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയ പ്രതിഭകളെയും പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തിയവരെയും ആദരിച്ചു.