ഇന്ന് ഹോണടി വേണ്ട
1513174
Wednesday, February 12, 2025 3:19 AM IST
കൊച്ചി: കൊച്ചിയില്‍ ഇന്ന് നോ ഹോണ്‍ ഡേ. നഗരപരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഇന്ന് ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
അമിതമായി ഹോണ്‍ മുഴക്കുന്നത് മൂലമുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണു സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരമാണു പരിപാടി.