അനുസ്മരണവും ഗാനാഞ്ജലിയും
1513209
Wednesday, February 12, 2025 3:51 AM IST
മൂവാറ്റുപുഴ: നിള കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എം.ടി. വാസുദേവൻനായർ അനുസ്മരണവും ഭാവഗായകൻ പി. ജയചന്ദ്രൻ ഗാനാഞ്ജലിയും സംഘടിപ്പിച്ചു. നിർമല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നിള രക്ഷാധികാരി റവ. ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു.
നിള പ്രസിഡന്റ് ശിവദാസൻ നന്പൂതിരി അധ്യക്ഷത വഹിച്ചു. ബോബി പി. കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി. ഇമ്മാനുവൽ പാലക്കുഴി, രാജൻ നരിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.