ക്ഷേത്രത്തിലെ പശുമോഷണം: ഒരാൾ കൂടി അറസ്റ്റിൽ
1513177
Wednesday, February 12, 2025 3:19 AM IST
പെരുമ്പാവൂർ: ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു(44)വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗോശാല സൂക്ഷിപ്പുകാരനായ തമിഴ്നാട് മധുര ജയപാണ്ഡി (ഗണേശൻ 40) യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിനു കീഴിലുള്ള വാമനമൂർത്തി ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയിൽ നിന്നായിരുന്നു മോഷണം. കഴിഞ്ഞ നവംബർ മുതൽ ഇവിടെ നിന്നും അഞ്ചു പശുക്കളേയും മൂന്നു കിടാവുകളേയും മോഷ്ടിച്ച് വിൽപ്പന നടത്തുകയായിരുന്നു.
ജയപാണ്ഡി പശുക്കളെ എത്തിച്ചു നൽകിയിരുന്നത് ബിജുവിനാണ്. ഇയാൾ മാർക്കറ്റിൽ വിൽപ്പന നടത്തും. പശുക്കൾക്കും കിടാവിനും കൂടി അഞ്ചുലക്ഷം രൂപ വിലവരും.