ഫയർഫോക്കേഴ്സ് ജേതാക്കൾ
1513191
Wednesday, February 12, 2025 3:41 AM IST
കറുകുറ്റി: സെന്റ് ജോസഫ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച യു 13 സോക്കർ ടൂർണമെന്റിൽ ഫയർ ഫോക്കേഴ്സ് കരയാംപറമ്പ് ജേതാക്കൾ. എഫ്സി ഫൈറ്റേഴ്സ് മൂന്നാംപറമ്പ് റണ്ണറപ്പായി.
സമാപന സമ്മേളനത്തിൽ സിനിമാ താരം സിനോജ് സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ കരോളിൻ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.