പാതി വില തട്ടിപ്പ്: പോത്താനിക്കാട് 30-ലധികം പരാതികള്‍
1513172
Wednesday, February 12, 2025 3:19 AM IST
പോത്താനിക്കാട്: പാതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പോത്താനിക്കാട് സ്റ്റേഷനില്‍ 30-ലധികം പരാതികള്‍. മുഖ്യ സൂത്രധാരനായ അനന്ദുകൃഷ്ണനെതിരെ യാണ് ഭൂരിഭാഗം പരാതികളും. ഇടനിലക്കാരായി നിന്നവര്‍ അനന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്ന് പറയുന്നു.
പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം എന്നിവിടങ്ങളിലെല്ലാം ഇടനിലക്കാരായി പലരും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പേര് ഇനിയും പരാതികളുമായി വരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് പറയാന്‍ മടിക്കുന്നവരുമുണ്ട്.