ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1513141
Tuesday, February 11, 2025 10:20 PM IST
കോതമംഗലം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു. വടാട്ടുപാറ പുലിക്കുന്നേൽ പരേതനായ വർഗീസിന്റെ മകൻ പി.വി. എൽദോസ് (ചാർളി - 53) ആണ് മരിച്ചത്.
തിങ്കളാഴ്ച വടാട്ടുപാറ സിറ്റിക്ക് സമീപം ബൈക്ക് മറിഞ്ഞായിരുന്നു അപകടം. സംസ്കാരം ഇന്ന് മൂന്നിന് കോതമംഗലം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: ഡയാന രായമംഗലം കല്ലറക്കൽ കുടുംബാംഗം. മകൻ: ആദം.