പോക്സോ കേസ് അതിജീവിത കൊല്ലപ്പെട്ട കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
1513193
Wednesday, February 12, 2025 3:41 AM IST
ചോറ്റാനിക്കര: പോക്സോ കേസ് അതിജീവിത കൊല്ലപ്പെട്ട കേസിലെ പ്രതി അനൂപിനെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ജനുവരി 25ന് ചോറ്റാനിക്കരയിലെവീടിനുള്ളിൽ അവശനിലയിൽ കണ്ട യുവതി ചികിത്സയിലിരിക്കെ 31 ന് ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു.
യുവതിയുടെ സുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് കുഴിപ്പുറത്ത് അനൂപ്( 24 ) നെ നേരത്തെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.