മണിയന്തടത്ത് പുരയിടത്തിൽ തീപിടിച്ചു
1513208
Wednesday, February 12, 2025 3:51 AM IST
വാഴക്കുളം: കദളിക്കാട് മണിയന്തടത്ത് പുരയിടത്തിൽ തീപിടിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്ന മണിയന്തടത്ത് കുര്യൻ മൈലാടൂരിന്റെ പുരയിടത്തിലാണ് തീപിടിച്ചത്. ഇന്നലെ രണ്ടരയോടെയാണ് അര ഏക്കറോളം സ്ഥലത്ത് തീ പടർന്നത്. കാടുപിടിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്.
കല്ലൂർക്കാട് അഗ്നിരക്ഷാസേനാംഗങ്ങൾ പ്രദേശവാസികളുടെ സഹായത്തോടെ തീയണച്ചതിനാൽ സമീപത്തുള്ള റബർ തോട്ടത്തിലേക്കും വീടുകളിലേക്കും തീ വ്യാപിക്കുന്നത് തടയാനായി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. സിജോയിയുടെ നേതൃത്വത്തിലാണ് തീയണച്ചത്.