തെരഞ്ഞെടുപ്പ് കണ്വൻഷൻ
1513214
Wednesday, February 12, 2025 3:56 AM IST
മൂവാറ്റുപുഴ: നഗരസഭ 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി മേരിക്കുട്ടി ചാക്കോ (ഷീബ)യുടെ തെരഞ്ഞെടുപ്പ് കണ്വൻഷൻ സംഘടിപ്പിച്ചു. കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കണ്വൻഷൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എസ്. മജീദ് അധ്യക്ഷത വഹിച്ചു.
പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പി.എ. ബഷീർ, എ. മുഹമ്മദ് ബഷീർ, ആശ സനിൽ, കെ.എം. അബ്ദുൽ മജീദ്, കെ.എ. അബ്ദുൽ സലാം, സിനി ബിജു, എൻ.പി ജയൻ, പി.എം. മജീദ്, പി.എസ്.എ. ലത്തീഫ്, ജയ സോമൻ, പി.എം. അബ്ദുൾ സലാം, മുസ്തഫ കമാൽ, ജോയ്സ് മേരി ആന്റണി, സ്ഥാനാർത്ഥി മേരിക്കുട്ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.