പ്രീ-പെയ്ഡ് ടാക്സി ജീവനക്കാരന് മർദനമേറ്റെന്ന്
1513194
Wednesday, February 12, 2025 3:41 AM IST
നെടുമ്പാശേരി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാർക്കായുള്ള പ്രീ - പെയ്ഡ് ടാക്സി സേവനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരുക്കി കൊടുക്കുന്നതിന് നിയമിച്ചിട്ടുള്ള പ്രീ - പെയ്ഡ് ടാക്സി ഫെസിലിറ്റേഷൻ എക്സിക്യുട്ടീവിന് നേരെ അനധികൃത ടാക്സിക്കാരുടെ ആക്രമണമെന്ന് ആരോപണം.
കാഞ്ഞൂർ കല്ലുംകൂട്ടത്തിൽ അനീഷ്.കെ.പി ക്കാണ് ആക്രമണം എൽക്കേണ്ടി വന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചിന് ഇന്റർനാഷണൽ ടെർമിനലിലായിരുന്നു സംഭവം. പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.