ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരിയായ വയോധികയെ സ്കൂട്ടർ ഇടിപ്പിച്ചു കടന്ന രണ്ടു പേർ പിടിയിൽ
1513180
Wednesday, February 12, 2025 3:34 AM IST
മട്ടാഞ്ചേരി: അമിത വേഗതയിൽ വന്ന സ്കൂട്ടറിടിച്ച് ഭാഗ്യക്കുറി വിൽപനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. സ്കൂട്ടർ ഓടിച്ച ഫോർട്ട്കൊച്ചി ഫിഷർമെൻ കോളനിയിൽ ഡെസ്മൻ(23), സ്കൂട്ടറിന്റെ ഉടമയും വാഹനത്തിന് പിന്നിലെ യാത്രികനുമായ ഫിഷർമെൻ കോളനിയിൽ അലോക്(19)എന്നിവരെയാണ് ഫോർട്ട്കൊച്ചി പോലീസ് പിടികൂടിയത്.
നോർത്ത് പറവൂർ പെരുവാരം മേനേപ്പാടം വീട്ടിൽ വസന്ത ബാബുരാജ്(63)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം നാലോടെ ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.
ഇവർ റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിൽ ഇലക്ട്രിക് സ്കൂട്ടറിൽ എത്തിയവർ ഇടിച്ചിട്ട് കടന്ന് കളയുകയായിരുന്നു. സമീപത്തെ കച്ചവടക്കാർ സ്കൂട്ടറിന് പിന്നാലെ ഓടിയെത്തിയെങ്കിലും ഇവർ വേഗത്തിൽ അപകടസ്ഥലത്തുനിന്ന് കടന്ന് കളയുകയായിരുന്നു.
അപകടത്തിൽ വസന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ നേരത്തേയും കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ഹെൽമെറ്റ് പോലുമില്ലാ തെയാണ് ഇവർ സ്റ്റേഷന് മുന്നിലൂടെ അമിത വേഗതയിൽ പോയതും അപകടമുണ്ടാക്കിയതും