ബ്രേക്ക് നഷ്ടപ്പെട്ടു: കെഎസ്ആർടിസി ബസ് കലുങ്കിൽ ഇടിച്ചുനിർത്തി
1513215
Wednesday, February 12, 2025 3:56 AM IST
കോതമംഗലം: ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് കലുങ്കിൽ ഇടിച്ചുനിർത്തി. തലനാരിഴയ്ക്ക് ദുരന്തമൊഴിവായി. വെറ്റിലപ്പാറയിൽനിന്നു കോതമംഗലത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടത്തിൽപ്പെട്ടത്.
ആലുംചുവടിന് സമീപത്തെ ഇറക്കം ഇറങ്ങുകയായിരുന്ന ബസ് എതിരെവന്ന ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. സമീപത്തെ വീടിന്റെ മതിൽ ഭാഗികമായി തകർത്ത ബസ് കലുങ്കിൽ ഇടിച്ചുകയറിനിന്നു. കലുങ്കിൽതട്ടി നിന്നില്ലായിരുന്നെങ്കിൽ ബസ് സമീപത്തെ ചെറുകനാലിലേക്ക് മറിയുമായിരുന്നു