ചെറായി പൂരം ഇന്ന്; എഴുന്നള്ളത്തിനു 15 ഗജവീരൻമാർ
1513195
Wednesday, February 12, 2025 3:41 AM IST
ചെറായി: ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ പൂരം ഇന്ന്. 15 ഗജവീരന്മാരാണ് അണിനിരക്കുക. രാവിലെ 8.15 ന് തിടമ്പേറ്റൽ. തുടർന്ന് ശീവേലി. വൈകുന്നേരം മൂന്നിനാണ് പകൽ പൂരം. ചെണ്ടമേളം, കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ പൂരത്തിനു കൊഴുപ്പേകും. രാത്രി ഒമ്പതിന് വർണമഴ. നാളെ രാവിലെ എഴുന്നള്ളിപ്പോടുകൂടെ പൂരത്തിനു സമാപനമാകും.
ട്രാഫിക് മുന്നറിയിപ്പ്
ചെറായി: ചെറായി പൂരത്തോടനുബന്ധിച്ച് ഗതാഗത തടസം ഉണ്ടാകുവാൻ സാധ്യത ഉള്ളതിനാൽ വൈപ്പിൻ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പള്ളത്താംകുളങ്ങരയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ബീച്ച് റോഡ് വഴി പോകേണ്ടതാണെന്ന് മുനമ്പം പോലീസ് അറിയിച്ചു. മാല്യങ്കര വഴി വരുന്ന വാഹനങ്ങൾ മുനമ്പം ബീച്ച് റോഡ് വഴി പോകേണ്ടതാണ്. പറവൂരിൽ നിന്നുവരുന്ന ചെറിയ വാഹനങ്ങൾ ചെറായി പാലം ഇറങ്ങി ഇടത്തേക്ക് തിരിഞ്ഞു മനപ്പിള്ളി വഴി അയ്യമ്പിള്ളിയിൽ എത്തി തിരിഞ്ഞു പോവേണ്ടതാണെന്നും പോലീസ് അറിയിച്ചു.
ആനച്ചമയം പ്രദർശനം ദൃശ്യവിരുന്നായി
ചെറായി പൂരത്തോടനുബന്ധിച്ച് വടക്കേ ചേരുവാരം ആനച്ചമയ പ്രദർശനം ഒരുക്കി.
നെറ്റിപ്പട്ടം, ആലവട്ടം, മുത്തുക്കുടകൾ, കോലം മുതലായ ചമയങ്ങളാണ് പ്രദർശന നത്തിന് വച്ചത്.
ചേരുവാരം ഓഫീസിൽ സംഘടിപ്പിച്ച പ്രദർശനം കാണാൻ ആന പ്രേമികളുടെ സാന്നിധ്യം ഏറെയായിരുന്നു.