പന്തംകൊളുത്തി പ്രകടനം നടത്തി
1513181
Wednesday, February 12, 2025 3:34 AM IST
മരട്: മരട് കൊട്ടാരം ജംഗ്ഷന് സമീപം അശാസ്ത്രീയമായി ടൈൽ വിരിക്കുന്നത് മൂലമുള്ള പൊടി ശല്യം കാരണം യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ സമരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിൻസൺ പീറ്റർ ഉദ്ഘാടനം ചെയ്തു.