കൊയ്ത്തുത്സവം സംഘടിപ്പിച്ചു
1513206
Wednesday, February 12, 2025 3:51 AM IST
തിരുമാറാടി: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആർഎസ്ജിപി പദ്ധതിയിലുൾപ്പെടുത്തി കൃഷി ഇറക്കിയ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. കർഷകരിൽനിന്ന് കാർഷിക യൂണിവേഴ്സിറ്റി അധിക നിരക്കിൽ നെൽവിത്ത് സംഭരിക്കുക എന്നതാണ് രജിസ്ട്രേഡ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
തിരുമാറാടിയിലെ 12 ഏക്കർ വടക്കുംപാടശേഖരത്താണ് കൃഷി ഇറക്കിയത്. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷി ചെയ്തത്. സീഡ് അഥോറിറ്റി മാർക്കറ്റ് വിലയേക്കാൾ 10 രൂപ അധിക നിരക്കിലാണ് നെൽവിത്ത് കർഷകരിൽനിന്ന് സംഭരിക്കുന്നത്.