സേലം രക്തസാക്ഷി അനുസ്മരണം
1513213
Wednesday, February 12, 2025 3:56 AM IST
മൂവാറ്റുപുഴ: കിസാൻ സഭ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി അനുസ്മരണ സമ്മേളനം നടത്തി.
1950 ഫെബ്രുവരിയിൽ ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മലബാറിലെ കർഷക തൊഴിലാളികളെ അറസ്റ്റ്ചെയ്ത് സേലത്തും അമരാവതിയിലുമുള്ള ജയലിൽ അടയ്ക്കുകയും അവിടെവച്ച് നൂറുകണക്കിന് തൊഴിലാളികളെ വെടിവച്ചു കൊല്ലുകയും ചെയ്ത രക്തസാക്ഷി അനുസ്മരണ സമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.പി. ഷാജി അധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.