ബ​സ് സ്റ്റാ​ന്‍റി​ന് 20 ല​ക്ഷം അ​നു​വ​ദി​ച്ചു: ​മ​ന്ത്രി റോ​ഷി
Wednesday, October 23, 2024 3:35 AM IST
ഇ​ടു​ക്കി: ചെ​റു​തോ​ണി ബ​സ് സ്റ്റാ​ന്‍റി​ൽനി​ന്നു 2025-ൽ ​അ​ന്ത​ർ​ജി​ല്ലാ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. സ​ർ​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ത​ടി​യ​ന്പാ​ട് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബ​സ് സ്റ്റാ​ന്‍റ് നി​ർ​മാ​ണ​ത്തി​ന് അ​ധി​ക​മാ​യി ആ​വ​ശ്യ​മു​ള്ള 20 ല​ക്ഷം രൂ​പ എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്ന് ന​ൽ​കും.

മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തും ത​ന​തു​ഫ​ണ്ടി​ൽനി​ന്ന് പ​ണം ല​ഭ്യ​മാ​ക്കു​ക​യും ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജ​ല​നി​ധി പ​ദ്ധ​തി പ്ര​കാ​രം 39.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ 50 മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.


വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ ജോ​സ​ഫ്, ജ​ല​നി​ധി ഗ​വേ​ർ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ഴി​ക​ണ്ടം, ഷി​ജോ ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്തം​ഗം സെ​ലി​ൻ വി​ൽ​സ​ണ്‍, മി​നി ജേ​ക്ക​ബ്, കെ.​കെ.​ ബി​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.