ക​ത്തു​ന്ന വെ​യി​ലി​ലും ആ​വേ​ശം ചോ​രാ​തെ ആ​ധി​പ​ത്യം തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന
Wednesday, October 23, 2024 3:27 AM IST
നെ​ടു​ങ്ക​ണ്ടം: ക​ത്തു​ന്ന വെ​യി​ലി​ലും ആ​വേ​ശം ചോ​രാ​തെ റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം ദി​നം. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 62 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ക​ട്ട​പ്പ​ന സ​ബ്ജി​ല്ല കു​തി​പ്പ് തു​ട​രു​ക​യാ​ണ്. 284 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ട്ട​പ്പ​ന ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്. 176 പോ​യി​ന്‍റോടെ അ​ടി​മാ​ലി സ​ബ്ജി​ല്ല​യും 78 പോ​യി​ന്‍റോടെ നെ​ടു​ങ്ക​ണ്ടം സ​ബ്ജി​ല്ല​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്.

28 സ്വ​ര്‍​ണം, 34 വെ​ള്ളി, 16 വെ​ങ്ക​ലം എ​ന്നി​വ​യാ​ണ് ക​ട്ട​പ്പ​ന സ​ബ്ജി​ല്ല വാ​രി​ക്കൂ​ട്ടി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​ടി​മാ​ലി സ​ബ്ജി​ല്ല​യ്ക്ക് 20 സ്വ​ര്‍​ണ​വും 15 വെ​ള്ളി​യും 18 വെ​ങ്ക​ല​വും ല​ഭി​ച്ചു. ആറ് സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വു​മാ​ണ് നെ​ടു​ങ്ക​ണ്ട​ത്തി​ന് ല​ഭി​ച്ച​ത്.

സ്‌​കൂ​ള്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​മ്പി​ലാ​യി​രു​ന്ന ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ്് തോ​മ​സ് സ്‌​കൂ​ളി​നെ പി​ന്നി​ലാ​ക്കി കാ​ല്‍​വ​രി​മൗ​ണ്ട് കാ​ല്‍​വ​രി എ​ച്ച്എ​സ് 82 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 10 സ്വ​ര്‍​ണ​വും 10 വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​ണ് സ്‌​കൂ​ളി​ന് ല​ഭി​ച്ച​ത്. ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്ന ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ ആ​റ് സ്വ​ര്‍​ണ​വും 14 വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ള്‍​പ്പെടെ 76 പോ​യി​ന്‍റോ​ടെ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 54 പോ​യി​ന്‍റു​മാ​യി എ​ന്‍ആ​ര്‍ സി​റ്റി എ​സ്എ​ന്‍വിഎ​ച്ച്എ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.


ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ത്തോ​ടെ​യാ​ണ് കാ​യി​ക​മേ​ള​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. മു​ണ്ടി​യെ​രു​മ ക​ല്ലാ​ര്‍ ഗ​വ. സ്‌​കൂ​ളി​ല്‍നി​ന്നു നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പി​ന്നി​ട്ട​ത്.

12 ആ​ണ്‍​കു​ട്ടി​ക​ളും ആ​റ് പെ​ണ്‍​കു​ട്ടി​ക​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 200 മീ​റ്റ​ര്‍ ഹീ​റ്റ്‌​സ്, 800 മീ​റ്റ​ര്‍ ഹീ​റ്റ്‌​സ്, ഹ​ര്‍​ഡി​ല്‍​സ് മ​ത്സ​ര​ങ്ങ​ള്‍, 200 മീ​റ്റ​ര്‍, 800 മീ​റ്റ​ര്‍ ഫൈ​ന​ലു​ക​ള്‍, മൂ​ന്നും അ​ഞ്ചും കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം ഫൈ​ന​ലു​ക​ള്‍ എ​ന്നീ ട്രാ​ക്ക് ഇ​ന​ങ്ങ​ളും ലോ​ംഗ് ജം​പ്, ഹൈ ​ജം​പ്, ഷോ​ട്ട് പു​ട്ട്, ഡി​സ്‌​ക​സ് ത്രോ, ​ജാ​വ​ലി​ന്‍ ത്രോ ​തു​ട​ങ്ങി​യ ഫീ​ല്‍​ഡ് ഇ​ന​ങ്ങ​ളു​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് 3.30 ഓ​ടെ ​മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ഴും. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ടി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും.