പ​രി​ക്കി​നെ അ​വ​ഗ​ണി​ച്ചും ജൊ​ഹ​ന്ന സ്വ​ർ​ണം എ​റി​ഞ്ഞി​ട്ടു
Wednesday, October 23, 2024 3:27 AM IST
കൈ​യി​ലെ പ​രി​ക്കി​നെ അ​വ​ഗ​ണി​ച്ച് ഷോ​ട്ട് പു​ട്ടി​ൽ ജൊ​ഹ​ന്ന മേ​രി സ​ജി സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ടു. ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യാ​ണ് ജോ​ഹ​ന്ന. ഹോ​ക്കി പ്ലെ​യ​ർ കൂ​ടി​യാ​ണ് ജൊ​ഹ​ന്ന മേ​രി സ​ജി.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്റ്റേ​റ്റ് ഹോ​ക്കി മ​ത്സ​ര​ത്തി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ജോ​ഹ​ന്ന​യ്ക്ക് ഷോ​ട്ട്പു​ട്ടും ഡി​സ്ക​സ് ത്രോ​യും ജാ​വ​ലിം​ഗ് ത്രോ​യു​മാ​ണ് പ്ര​ധാ​ന ഐ​റ്റം. കൈ​ക്ക് പ​രി​ക്കേ​റ്റ​തി​നാ​ൽ ഡി​സ്ക​സ് ത്രോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.


ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ഡി​സ്ക​സ് ത്രോ​യി​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. രാ​ജ​കു​മാ​രി സ​ജി വ​ർ​ഗീ​സ്- ജോ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജോ​ഹ​ന്ന. ഷൈ​ന കെ. ​ജോ​സ് ആ​ണ് ജോ​ഹ​ന്ന​യു​ടെ പ​രി​ശീ​ല​ക.