മൂ​ന്നാംവ​ർ​ഷ​വും സ്വ​ർ​ണം ചൂ​ടി അ​വ​ന്തി​ക
Wednesday, October 23, 2024 3:27 AM IST
ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മൂ​ന്നാംവ​ർ​ഷ​വും കെ.​എ​സ്. അ​വ​ന്തി​ക ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി. ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 32.82 മീ​റ്റ​ർ ദൂ​ര​മാ​ണ് അ​വ​ന്തി​ക എ​റി​ഞ്ഞി​ട്ട​ത്. സ്റ്റേ​റ്റ് ഇ​ന്‍റർ ക്ല​ബ് ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​ണ്.

കു​മാ​ര​മം​ഗ​ലം എംകെഎ​ൻഎം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​വ​ന്തി​ക. യു​പി സ്കൂ​ൾ പ​ഠ​ന​കാ​ലം തൊ​ട്ട് ജാ​വ​ലി​ൻ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ബേ​ബി ഫാ​ൻ​സി ആ​ണ് പ​രി​ശീ​ല​ക​ൻ. സു​നി​ൽ​കു​മാ​ർ - മി​നി​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​വ​ന്തി​ക. സ​ഹോ​ദ​രി അ​നാ​ർ​ക്ക​ലി ജി​ല്ലാ, സം​സ്ഥാ​ന​ത​ല ഹൈ​ജംപ് മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ൽ ജേ​താ​വാ​ണ്.