ഉ​യ​രെ... ഉ​യ​രെ... അ​ബി​യ
Wednesday, October 23, 2024 3:27 AM IST
നെ​ടു​ങ്ക​ണ്ടം: ഉ​യ​ര​ത്തെ പി​ന്നി​ലാ​ക്കു​ക​യാ​ണ് അ​ബി​യ. റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ്, ലോം​ഗ് ജം​പ്, ഹൈജം​പ് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ സു​വ​ര്‍​ണ നേ​ട്ടം കൊ​യ്തി​രി​ക്കു​ക​യാ​ണ് മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ബി​യ ആ​ന്‍ ജി​ജി. ക​ഠി​ന പ്ര​യ​ത്‌​നം മാ​ത്ര​മാ​ണ് അ​ബി​യ​യു​ടെ പി​ന്‍​ബ​ലം.

2022ലെ ​ജൂ​ണി​യ​ര്‍ സ്റ്റേ​റ്റ് മീ​റ്റി​ല്‍ ഹൈ​ജം​പി​ല്‍ വെ​ങ്ക​ലം, 2023 ല്‍ ​ഗു​ജ​റാ​ത്തി​ല്‍ ന​ട​ന്ന ഇ​ന്‍റ​ർ ഡി​സ്ട്രി​ക്ട് ട്ര​യാ​ത്ത​ല​നി​ല്‍ വെ​ള്ളി മെ​ഡ​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ ഹൈ ​ജം​പ്, 80 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ് എ​ന്നി​വ​യി​ല്‍ വെ​ങ്ക​ലം, ജൂ​ണി​യ​ര്‍ സ്റ്റേ​റ്റ് മീ​റ്റ് കി​ഡ്സ് ജാ​വ​ലി​നി​ല്‍ സ്വ​ര്‍​ണം തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​യു​ടെ നേ​ട്ട​ങ്ങ​ള്‍.


25ന് ​ഭൂ​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ജൂ​ണി​യ​ര്‍ അ​ത്‌ല​റ്റി​ക്സി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ബി​യ. ഹൈ​റേ​ഞ്ച് സ്പോ​ര്‍​ട്സ് അ​ക്കാ​ദ​മി​യി​ലെ സ​ന്തോ​ഷാ​ണ് പ​രി​ശീ​ല​ക​ന്‍. അ​ബി​യ​യു​ടെ അ​ച്ഛ​ന്‍ മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് സ്വ​ദേ​ശി ടി.​വി. ജി​ജി​മോ​ന്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്, അ​മ്മ സു​നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്.