ആ​ർ​ടി​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് : രാ​വി​ലെ ആ​റു​മു​ത​ൽ ര​ണ്ടു​വ​രെ ഓ​ട്ടോ, ടാ​ക്സി​ പണിമുടക്ക്
Wednesday, October 23, 2024 3:35 AM IST
ക​ട്ട​പ്പ​ന: ജി​ല്ലാ ഓ​ട്ടോ ടാ​ക്സി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (​സി​ഐ​ടി​യു) നാ​ളെ രാ​വി​ലെ 10ന് ​ഇ​ടു​ക്കി ആ​ർ​ടി ഓ​ഫീ​സി​ലേ​ക്ക് ഓ​ട്ടോ, ടാ​ക്സി, ലോ​റി, മി​നി ലോ​റി, ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. എം.എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം മാ​ർ​ച്ച് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​എ​സ്. മോ​ഹ​ന​ൻ, യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.സി. ബി​ജു, ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.


രാ​വി​ലെ ആ​റു​മു​ത​ൽ ര​ണ്ടു​വ​രെ ജി​ല്ല​യി​ൽ ഓ​ട്ടോ, ടാ​ക്സി​ക​ൾ പ​ണി​മു​ട​ക്കും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തൊ​ഴി​ലാ​ളി പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക, പോ​ലീ​സ്-​റ​വ​ന്യു-​ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ള്ള പി​ഴ ഈ​ടാ​ക്കു​ന്ന​തും ക​ള്ള​ക്കേ​സ് ചു​മ​ത്തി വാ​ഹ​നം പി​ടി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.