സ​ന്ദേ​ശ സ​മാ​ധാ​ന യാ​ത്ര നാ​ളെ തൊ​ടു​പു​ഴ​യി​ൽ
Wednesday, October 23, 2024 3:35 AM IST
തൊ​ടു​പു​ഴ: കാ​ഞ്ഞ​ങ്ങാ​ടുനി​ന്ന് ആ​രം​ഭി​ച്ച വൈ​എം​സി​എ കേ​ര​ള റീ​ജ​ണ്‍ സ​പ്ത​തി സ​ന്ദേ​ശ സ​മാ​ധാ​ന യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കും. റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യാ​ത്ര​യെ വൈ​എം​സി​എ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ​ബ് റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും.

വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക, മു​ല്ല​പ്പെ​രി​യാ​ൽ ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്ത് പു​തി​യ ഡാം ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് യാ​ത്ര. സ​മ്മേ​ള​നം കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.


സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ബാ​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി.​ ജോ​യി, ബാ​ബു ജോ​സ​ഫ്, ജോ​യി തോ​മ​സ്, സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, മാ​ത്യു ക​ണ്ടി​രി​ക്ക​ൽ, ബി​സു ബേ​ബി മ​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.