മ​റ​യൂ​ർ എ​ൽപി ​സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 23, 2024 3:35 AM IST
മ​റ​യൂ​ർ: സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക പ​ശ്ചാ​ത്ത​ലം പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​ർ​ക്കും വി​ദ്യാ​ഭ്യാ​സം പ്രാ​പ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ ഉ​ൾ​ച്ചേ​ർ​ക്ക​ലാ​ണ് വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വ് നി​ക​ത്താ​നും സൗ​ഹാ​ർ​ദ​ത്തി​നും മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​നും കേ​ര​ള​ത്തെ സ​ഹാ​യി​ച്ച​തെ​ന്ന് മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. മ​റ​യൂ​ർ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


എ.​ രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ അ​രു​ൾ ജ്യോ​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ് കാ​ളി​ദാ​സ്, ക​ട്ട​പ്പ​ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​കെ. മ​ണി​ക​ണ്ഠ​ൻ, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.എ. ബി​നു​മോ​ൻ, മൂ​ന്നാ​ർ എ​ഇ​ഒ സി.​ ശ​ര​വ​ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ജി. അ​നൂ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.