തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നി​ശ​ബ്ദ​രാ​ക​രു​തെന്ന്
Wednesday, October 23, 2024 3:35 AM IST
ഇ​ടു​ക്കി:​ ചൂ​ഷ​ണം നേ​രി​ടു​ന്ന തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നി​ശ​ബ്ദ​രാ​ക​രു​തെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. തോ​ട്ടം മേ​ഖ​ല​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വ​ണ്ടി​പ്പെ​രി​യാ​റി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

തോ​ട്ടം മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കു​മെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു. ക​മ്മി​ഷ​നം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​രാ ര​വീ​ന്ദ്ര​ൻ, എ​ലി​സ​ബ​ത്ത് മാ​മ​ൻ മ​ത്താ​യി, ബി.​ആ​ർ.​ മ​ഹി​ളാ​മ​ണി, ഡ​യ​റ​ക്ട​ർ ഷാ​ജി സു​ഗ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തുടർന്ന് പീ​രു​മേ​ട് തോ​ട്ടം മേ​ഖ​ല​യി​ൽ ക​മ്മീ​ഷ​നംഗങ്ങൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി.