ക​ന്നിപ്ര​ക​ട​ന​ത്തി​ൽ മൂ​ന്നാ​റിന്‍റെ ക​ണ്ണ​ൻ
Wednesday, October 23, 2024 3:27 AM IST
ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ താ​ര​മാ​യി മാ​ങ്കു​ളം ക​മ്പ​നി​ക്കു​ടി​യി​ലെ ക​ണ്ണ​ൻ. ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് എ.​ ക​ണ്ണ​ൻ ക​ണ്ണി​ലു​ണ്ണി​യാ​യ​ത്.

മൂ​ന്നാ​ർ മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ്ല​സ്‌വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് ക​ണ്ണ​ൻ. ജി​ല്ലാ കാ​യി​കമേ​ള മ​ത്സ​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.


33.05 മീ​റ്റ​ർ ദൂ​ര​മാ​ണ് ക​ണ്ണ​ന്‍റെ ല​ക്ഷ്യ​സ്ഥാ​നം. സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജോ​ഷി ഫ്രാ​ൻ​സി​സാ​ണ് പ​രി​ശീ​ല​കൻ. കൂ​ലി​പ്പ​ണി​ക്കാ​രാ​യ അ​ർ​ഷ​കു​മാ​ർ-ധ​ന​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി ശ​ര​വ​ണ സെ​ൽ​വി അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്.